എറണാകുളത്ത് എന്നോടൊത്ത് താമസിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയുണ്ടായിരുന്നു....

Politics

“എറണാകുളത്ത് എന്നോടൊത്ത് താമസിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയുണ്ടായിരുന്നു. കൊച്ചിയിലെ ഉത്തരവാദ പ്രക്ഷോഭണത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹം ഒരു പത്രപ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം മുപ്പത്തിയഞ്ച്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിലാണ് ഈ യുവാവ് തന്റെ യുവത്വത്തെ തളച്ചിട്ടത്. അദ്ദേഹം മർദനങ്ങൾ ഏറ്റവാങ്ങുകയും തടവിൽക്കിടക്കുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യത്തിന്റെ പിറവി അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. തന്റെ യുവത്വത്തിന്റെ മുഴുവൻ പ്രസരിപ്പും അദ്ദേഹം ഒഴുക്കി കളഞ്ഞിരുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനം അതിന്റെ തനത് മൂല്യങ്ങൾ കയ്യൊഴിയുന്നത് അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് പ്രക്ഷുബ്ധമായി. പതുക്കെപ്പതുക്കെ മറ്റുള്ളവർ പറയുന്നതൊന്നും അദ്ദേഹത്തിന് മനസ്സിലാ കാതെയായി. കണ്ണുകൾ ഭാരം തൂങ്ങി. ചിരി വികലമായി. ഭ്രാന്തൻ എന്നർഥത്തിൽ പലരും 'പാഗൽ' എന്ന് അദ്ദേഹത്തിന്റെ പേരിനോട് ചേർത്ത് വിളിക്കാൻ തുടങ്ങി.

ഞാൻ ചെന്നൈയിൽ പി.ജി.ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം വീട്ടിൽ വന്നിരുന്നതായി മനസ്സിലാക്കി. അദ്ദേഹത്തിന്റെ കയ്യിൽ വിൽക്കാനായി അരിഷ്ടം നിറച്ച കുപ്പികളുണ്ടായിരുന്നു. വീടുകൾ തോറും അരിഷ്ടം വിറ്റുനടക്കുന്ന ഒരു നാടോടിയായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷം തലയിൽ അരിഷ്ടക്കുപ്പികളുടെ കുട്ട കയറ്റിവെച്ച് അദ്ദേഹം പുതിയ വീടുകൾ ലക്ഷ്യമാക്കി വേച്ചുവേച്ച് നടന്നു.”��

എം.എൻ. വിജയൻ

Posted Oct 3, 2025, 5:16 PM UTC

30
Loading comments…