മരുഭൂമികൾ പൂക്കുമ്പോൾ” എന്ന എൻ്റെ പുസ്തകം ബഷീറിന് നൽകിയപ്പോൾ...

Literature

"മരുഭൂമികൾ പൂക്കുമ്പോൾ” എന്ന എൻ്റെ പുസ്തകം ബഷീറിന് നൽകിയപ്പോൾ അദ്ദേഹം ആസ്ത്മകൊണ്ട് ശ്വാസംകിട്ടാനാവാതെ വലിക്കുകയായിരുന്നു. എൻ്റെ ഓർമ്മയിൽ ആ കാഴ്ച ഇപ്പോഴുമുണ്ട്. അദ്ദേഹം പുസ്തകത്തിന്റെ പേരുവായിച്ചു. എന്തോ അദ്ദേഹം ഓർത്തിരുന്നു. അടുത്ത നിമിഷം ബഷീർ ചോദിച്ചു.

“നീ മരുഭൂമികൾ പൂക്കുന്നത് കണ്ടിട്ടുണ്ടോ?”

“മരുഭൂമികൾ പൂക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.” ശ്വാസം കിട്ടാൻ പ്രയാസപ്പെട്ടുകൊണ്ട് ബഷീർ പറഞ്ഞു. ഞാൻ പൂത്ത മരുഭൂമി കണ്ടിട്ടില്ലായിരുന്നു. ബഷീർ എന്നെ മരുഭൂമികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തീപിടിച്ച കാഴ്ചകളിൽ ബഷീർ വീണ്ടും വീണ്ടും പിടയുന്നത് ഞാൻ കണ്ടു. പിന്നെയും കഥകളായിരുന്നു. കഥകൾക്ക് ഒരിക്കലും അന്ത്യമുണ്ടാവില്ലെന്നുതോന്നി.

പിന്നീട് വൈക്കം മുഹമ്മദ് ബഷീർ ഭൂമി വിട്ടുപോയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ വീണ്ടും കടന്നുപോയി. മരുഭൂമികൾ പൂക്കുന്നകാഴ്ചയിൽ പൊള്ളലേറ്റുപോയ ഒരാൾ അപ്പോൾ എന്നോട് വീണ്ടും സംസാരിക്കാൻ തുടങ്ങി."

എം എൻ വിജയൻ

ഓർമ്മ

Posted Oct 3, 2025, 5:18 PM UTC

30
Loading comments…