r/Kerala•
5inch-andi

Does south indian caste system evolved by color discrimination? confusing ideologies being circulated on prominent social medias too.

Politics

വെളുത്ത നിറത്തോട് ഭ്രമമില്ലാത്ത, കറുത്ത നിറത്തോട് താല്പര്യം ഉള്ള ഒരൊറ്റ തവിട്ടു നിറക്കാരൻ പോലും ഈ ലോകത്തു ഇല്ല എന്നതാണ് വാസ്തവം.

ചില പൊട്ടന്മാർ അത് വെളിയിൽ പറയുന്നു, ബഹുഭൂരിപക്ഷം അത് ഉള്ളിൽ ഒളിപ്പിക്കുന്നു അത്രേ ഉള്ളൂ..

കാക്കകറുമ്പൻ ആയിരുന്ന കൃഷ്ണനെ നീല കളറിൽ അല്ലാതെ ഹിന്ദുക്കൾ ആരാധിക്കില്ല.

സൗദി അറേബ്യക്കാരൻ മുഹമ്മദ്‌ കറുമ്പൻ അല്ലെങ്കിൽ തവിട്ടു നിറക്കാരൻ തന്നെ ആയിരുന്നിരിക്കണം എന്ന് പറഞ്ഞു നോക്കൂ അപ്പോൾ കാണാം കേരളത്തിലെ ദ്രാവിഡ വംശത്തിൽ പിറന്ന മുസ്ലിങ്ങളുടെ പോലും ഹാലിളക്കം.

ഇസ്രായേലുകാരൻ യേശു ക്രിസ്തുവിനെ യൂറോപ്യൻ സായിപ്പിന്റെ ലുക്കിൽ ആണ് പാതിരിമാർ അവതരിപിച്ചിട്ടുള്ളത്.പക്ഷെ മതം മാറ്റം മുഖ്യ ലക്ഷ്യം ആയത് കൊണ്ടാകും ബ്ലാക്ക് യേശു മുതൽ ചൈനീസ് യേശു വരെ അവരുടെ ലിസ്റ്റിൽ ഉണ്ട്.

സുന്ദരി ആയിരുന്ന സരിതയുമൊത്തു അഭിനയിച്ച ഒന്ന് രണ്ടു സിനിമകളിൽ അല്ലാതെ ഒരൊറ്റ കറുമ്പികളുടെ കൂടെയും മമ്മൂട്ടി അഭിനയിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽ അത് വല്ല അവാർഡ് പടവും ആയിരിക്കും. വാണിജ്യ സിനിമകളിൽ ആകില്ല. ഈ വയസാം കാലത്ത് പോലും പുള്ളിക്ക് നായിക ഉണ്ടെങ്കിൽ അത് ഏതേലും വെളുമ്പി തന്നെയാകും.

നന്ദിത ദാസിനും, സിൽക്ക് സ്മിതയ്ക്കും, ജെയിംസ് ബോണ്ട്‌ സിനിമകളിലെ കറുത്ത നായികമാർക്കും ലഭിച്ച നിർവചനം " സെക്സി" എന്നായിരുന്നു. "ബ്യൂട്ടിഫുൾ" എന്നല്ല.

എന്തിനു ജോണി സിൻസിനോ മറ്റു വെളുമ്പൻ നടന്മാർക്കോ ഉള്ള സ്റ്റാർ വാല്യൂ BBC എന്നു മാത്രം അറിയപ്പെടുന്ന ഒരൊറ്റ കറുമ്പൻ പോൺ നടനും ഇല്ല. അവനുള്ള മാർക്കറ്റ് ശാരീരിക പ്രത്യേകത മാത്രം.

തങ്ങളുടെ നിറം കറുപ്പ് ആണെങ്കിലും തമിഴിലെ വിജയന്റെയും വിശാലിന്റെയും, ധനുഷിന്റെയും നായികമാർ എല്ലാം തന്നെ വെളുത്തു തുടുത്ത തമന്നയും, കാജലും, സിമ്രാനും ഒക്കെയാണ്. തങ്ങളുടെ കളറിനു മാച്ച് ആയ ഒരു നടിയും ഇവരുടെ നായികമാർ ആയതായി എനിക്ക് അറിയില്ല.

ഇത് തന്നെയാണ് എല്ലായിടത്തും, എല്ലാ മേഖലകളിലും നടക്കുന്നത്. ചില ഉദാഹരണങ്ങൾ പറഞ്ഞെന്നെ ഉള്ളൂ..

ജാതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സത്യം. പുലയരോട് ജാതി വെറി കാണിക്കുന്ന ഈഴവരും ആദിവാസി വിഭാഗങ്ങളോട് ജാതി വെറി കാണിക്കുന്ന പുലയരും ഈ നാട്ടിലെ നഗ്ന സത്യങ്ങൾ ആണ്. യഥാക്രമം ശ്രീ നാരായണ ഗുരുദേവന്റേയും, മഹാത്മാ അയ്യൻകാളിയുടേയും പിൻഗാമികൾ ആയി സ്വയം കരുതുന്ന ജാതികൾ ആണ് ഇവർ എന്നോർക്കണം.

" മനുഷ്യനാകണം ,മനുഷ്യനാകണം" എന്ന പാട്ടും പാടി നടക്കുന്ന ടീമുകളുടെ നേതാവായ, എന്തിനു നിറത്തിന്റെ പേരിൽ മറ്റു ചിലരാൽ ആക്ഷേപിക്കപെടുന്ന M.M. മണി പോലും , തമിഴ് സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയത് നമ്മൾ കേട്ടിരുന്നു.

സഖാവ് AK ബാലൻ ആകട്ടെ ഒരു പടി കൂടി കടന്നു നിയമസഭയിൽ അട്ടപ്പാടിയിലെ ആദിവാസി യുവതികളെ അധിക്ഷേപിച്ചത് "അവറ്റകൾ" എന്ന വാക്ക് കൊണ്ടായിരുന്നു.

മുഖ്യന്റെ സ്റ്റാഫ്‌ അംഗം മനോജ്‌ കുമ്മനം രാജ ശേഖരനെ കളിയാ ക്കിയത് ആഫ്രിക്കക്കാരന്റെ ശരീരത്തിൽ അദ്ദേഹത്തിന്റെ മുഖം ചേർത്ത് വെച്ചായിരുന്നു.

സ്വർണത്തിന്റെ മഞ്ഞ നിറം പോലെ, തൊലിയുടെ വെളുപ്പും മനുഷ്യനെ ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. അവന്റെ മനസിനെ ആ രീതിയിൽ ട്യൂൺ ചെയ്തു വെച്ചിട്ടുണ്ട് ഈ സമൂഹം.

ഇതൊന്നും ഒരിക്കലും മാറാനും പോകുന്നില്ല.

കറുപ്പിനെ വാഴ്ത്തി പാട്ടുകൾ പാടിയ വേടൻ എന്നയാൾ ഒരു വെളുത്ത പെണ്ണിനെ കെട്ടി എന്നൊക്കെയുള്ള ട്രോളുകൾ കണ്ടത് കൊണ്ടാണ് ഈ പോസ്റ്റ്‌ . വേടൻ ആയാലും കാടൻ ആയാലും നാടൻ ആയാലും നിറം കറുപ്പ് ആണെങ്കിൽ 99.99% വും വെളുത്ത പെണ്ണിനെ തന്നെയേ മോഹിക്കൂ

ചിത്രം: കടുത്ത ദ്രാവിഡ, തമിഴ് വാദിയായ, ആര്യ വിരോധിയായ ഇരുണ്ട നിറമുള്ള ഉദയ നിധി സ്റ്റാലിനും, അവൻ നിർമ്മിച്ചു അഭിനയിച്ച മനിതൻ അഥവാ മനുഷ്യൻ എന്ന ചിത്രത്തിലെ നായിക മിൽക്കി ബ്യൂട്ടി എന്നറിയപെട്ടിരുന്ന നോർത്ത് ഇന്ത്യക്കാരി ഹൻസിക മോട്വാനിയും.

മനിതന് കറുപ്പ് ആകാം.. മനിത പക്ഷെ വെളുത്തു തന്നെ ഇരിക്കണം

Posted Mar 1, 2026, 2:27 PM UTC

75
Loading comments…