പേഴ്സ് പോയ കഥ : Twist at the end

Other

Guys, ഇന്നലെ എന്റെ പേഴ്സ് മിസ്സ്‌ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ചേവരമ്പലം പള്ളിയിൽ കേറിയത് മുതൽ , NH വഴി പാലാഴി - കണ്ണൻചിന്നൻ പാലം , തിരിച്ച് പാലാഴി - കോവൂർ വഴി പാലക്കോട്ടുവയൽ. ഇതിൽ എവിടെയാ പോയെന്ന് അറിയില്ല . ഞാൻ അത് അറിഞ്ഞത് 6 മണിക്ക് വീട്ടിൽ എത്തിയപ്പോ ആണ് . in between ശ്രദ്ധിച്ചെങ്കിലും i thought it will be there at home. transactions ഒക്കെ upi ആയോണ്ട് അത്യാവശ്യം വേണ്ട ചില്ലറ പൈസയെ കാണൂ . പക്ഷെ ID's, Bank cards ഒക്കെ പിന്നേം സെറ്റ് ആക്കണ്ടേ.. btw, guess ചെയ്ത് വൈന്നേരം പോയ പള്ളിയിൽ (near hilton, palakotevayal kazhinj) ഒന്ന് തപ്പി , അവിടെ ചോദിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. പിന്നെ ഉച്ചക്ക് പോയ ചേവരമ്പലം പള്ളിയിൽ പിന്നേം പോയപ്പോ മഗ്‌രിബ് time ആയി . നിസ്കരിച്ചു ഉസ്താദിനോട് 10% hope ൽ ചോദിച്ചത് ആണ്. സംഭവം അവിടെന്ന് കിട്ടി. but the twist is ഇറങ്ങി ചെല്ലുമ്പോ ചെരുപ്പ് ആരോ മാറി ഇട്ട് പോയി. അവിടുണ്ടായിരുന്ന ആൾ cctv വെറുതെ നോക്കി. അറിയുന്ന ആരേലും ആണേൽ പിന്നേം വരാൻ ചാൻസ് ഉണ്ടെങ്കിലോ എന്ന് കരുതി. ഒരു പയ്യൻ (aged 18-22) ഞാൻ ചെരുപ്പ് വെച്ച സ്ഥലത്തുന്ന് കൊണ്ട് പോവുന്നത് കാണുന്നുണ്ട് , but exact ചെരുപ്പ് വെച്ച സ്ഥലം ഒരു camera angle ലും ഇല്ല. കൂടുതലും യാത്രക്കാരാണ് ഉണ്ടാവാറ് എന്നാണ് അവിടെന്ന് അറിയാൻ കഴിഞ്ഞത്. എന്തായാലും ഇതേ 10% possibility ഉണ്ടേൽ സംഭവിക്കട്ടെ എന്ന് കരുതി ഞാൻ മാറിപ്പോയ ആ ചെരുപ്പ് അവിടെ തന്നെ വെച്ച് ഇറങ്ങി. ഇനിയെങ്ങാനും മാറി ഇട്ട് പോയ ആൾ തിരിച്ചു വന്നാൽ ചെരുപ്പ് അവിടെ കാണണമല്ലോ. (NB : Visually കാണാൻ രണ്ടും വ്യത്യാസം ഉണ്ട്, എന്റെ ചെരുപ്പ് പുതിയത് ആണ്)

Posted Apr 5, 2026, 2:51 AM UTC

71
Loading comments…