കഫേക്ക് പറ്റിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി കോമ്പൗണ്ട് വാൾ (compound wall) ഓപ്ഷനുകൾ (39 മീറ്റർ) – കഴക്കൂട്ടം
ഹായ്,
കഴക്കൂട്ടത്തുള്ള എന്റെ പ്ലോട്ടിന്റെ ഒരു വശത്തേക്ക് ചിലവ് കുറഞ്ഞ രീതിയിൽ ഒരു കോമ്പൗണ്ട് വാൾ നിർമ്മിക്കാൻ നോക്കുകയാണ്.
വിശദാംശങ്ങൾ:
നീളം: 39 മീറ്റർ
പ്രധാനമായും നോക്കുന്നത്:
* നല്ല ഈടുനിൽക്കണം
* കാണാൻ ഭംഗിയുണ്ടാവണം
* പണി കുറഞ്ഞ മെയിന്റനൻസ്
* ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിരിക്കണം
അറിയാൻ താല്പര്യമുള്ള കാര്യങ്ങൾ:
-
എന്തൊക്കെ കോമ്പൗണ്ട് വാൾ ഓപ്ഷനുകൾ ലഭ്യമാണ്? (Precast concrete, GI/MS sheet, chain-link with landscaping, WPC, AAC blocks മുതലായവ)
-
റണ്ണിംഗ് മീറ്ററിന് / സ്ക്വയർ ഫീറ്റിന് ഏകദേശ ചിലവ് എന്ത് വരും? (ഫിറ്റിംഗ് ചാൾജ് ഉൾപ്പെടെ)
-
എത്ര വർഷം ഈടുനിൽക്കും? (Lifespan & Warranty)
-
മെയിന്റനൻസ് എങ്ങനെയാണ്?
-
ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും
തിരുവനന്തപുരം / കഴക്കൂട്ടം ഏരിയയിലുള്ള കോൺട്രാക്ടർമാർക്കോ സപ്ലയർമാർക്കോ
താല്പര്യമുണ്ടെങ്കിൽ വിശദാംശങ്ങൾ താഴെ കമന്റ് ചെയ്യൂ, ഞാൻ തിരിച്ചു ബന്ധപ്പെടാം.
നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി!
Posted Jul 23, 2026, 10:15 AM UTC